Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള സർവീസുകൾക്കായി എയര്‍ ഇന്ത്യ എക്സ്‌പ്രെസ്സ് ബുക്കിങ് ആരംഭിച്ചു

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള സർവീസുകൾക്കായി എയര്‍ ഇന്ത്യ എക്സ്‌പ്രെസ്സ് ബുക്കിങ് ആരംഭിച്ചു
, വ്യാഴം, 9 ജൂലൈ 2020 (19:04 IST)
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള സര്‍വീസുകൾക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 12 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലേക്കുള്ള സർവിസുകൾക്കായാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യം അറിയിച്ചത്. വിമാനങ്ങളുടെ സമയക്രമം വ്യക്തമാക്കുന്ന ലിങ്കും സാമൂഹ്യ മാധ്യമങ്ങളിൽ പുറത്തുവിട്ടിട്ടുണ്ട്.  
 
https://airindiaexpress.in എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. https://blog.airindiaexpress.in എന്ന വെബ്സൈലിൽ നിന്നും വിമാനങ്ങളുടെ സമയക്രമം മനസിലാക്കാം. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങാന്‍ അനുമതിയുള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിയ്ക്കൂ. കൊവിഡ് വ്യാപനത്തെ തുടർന്ന് മടങ്ങിപ്പോകാനാകാതെ കുടുങ്ങിക്കിടക്കുന്നവർക്കായാണ് സർവീസ് ആരംഭിയ്ക്കൂന്നത്. 
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ, രണ്ടുമാസംമുന്‍പ് വിവാഹിതരായ ദമ്പതികളില്‍ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു