Webdunia - Bharat's app for daily news and videos

Install App

സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌നയും സന്ദീപും വെളിപ്പെടുത്തിയത് ഉന്നതരുടെ പേരുകളെന്ന് സൂചന

Webdunia
ശനി, 18 ജൂലൈ 2020 (12:14 IST)
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ പ്രതികൾക്ക് ഉന്നതരുമായുള്ള  ബന്ധങ്ങളുടെ ചുരുളഴിയുന്നു.ദേശീയ അന്വേഷണ ഏജൻസി നടത്തിയ ചോദ്യം ചെയ്യലിൽ സ്വപ്‌നയും സന്ദീപും സുപ്രധാനമായ വെളിപ്പെടുത്തലുകൾ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.സന്ദീപിനെയും സ്വപ്നയെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല . എൻഐഎ കസ്റ്റഡി തീര്‍ന്ന ശേഷം കസ്റ്റഡിയിൽ വാങ്ങിയായിരിക്കും കസ്റ്റംസ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
 
കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളും കേസിൽ ഉൾപ്പെട്ടവരുടെ പേരുകളും സന്ദീപും സ്വപ്‌നയും വെളിപ്പെടുത്തിയെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന വിവരം.ഇതിൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അടക്കം  ഉണ്ടെന്നാണ് വിവരം,.മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വരുന്ന സാഹചര്യമുണ്ടായാൽ ഒരു പക്ഷേ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരികയെന്നും അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകുന്നുണ്ട്.
 
അതിനിടെ കേസിലെ പ്രതികളുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്ന മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനയും ഉണ്ട്.സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായെങ്കിലും ഇതുവരെയും പ്രതികരണങ്ങൾക്കൊന്നും ശിവശങ്കരൻ തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price: മെരുക്കാനാവാതെ സ്വർണവില, 75,000 കടന്നു

VS Achuthanandan: വലിയ ചുടുകാട്ടില്‍ വി.എസ് അന്ത്യവിശ്രമം കൊള്ളുക ഇവിടെ; തൊട്ടടുത്ത് പ്രിയ സുഹൃത്ത്

Karkadaka Vavu: കര്‍ക്കടക വാവ്, സംസ്ഥാനത്ത് നാളെ പൊതു അവധി

വിഎസിനെ കാണാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കാത്തുനിന്ന് ചെന്നിത്തല

VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

അടുത്ത ലേഖനം
Show comments