Publish Date: Fri, 17 Jul 2020 (15:27 IST)
Updated Date: Fri, 17 Jul 2020 (15:31 IST)
സ്വപ്‌ന സുരേഷിന്റെ വാഹനം എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഈ വാഹനത്തിലാണ് സ്വപ്‌നയും കേസിലെ മറ്റൊരുപ്രതിയായ സന്ദീപും ബംഗളൂരിലേക്ക് കടന്നത്. ആദ്യം തിരുവനന്തപുരത്തും എറണാകുളത്തും ഉണ്ടായിരുന്നെന്ന് കരുതിയിരുന്ന സ്വപ്‌നയേയും സന്ദീപിനേയും അന്വേഷണം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ എന്‍ഐഎ ബംഗളൂരില്‍ നിന്ന് പിടിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ മൂലം കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് ഇവര്‍ സംസ്ഥാനം കടന്നതെന്ന് വ്യക്തതയില്ല.
മാരുതി എസ് ക്രോസ് വാഹനത്തിലാണ് ഇവര്‍ ബംഗളൂരിലേക്ക് പോയത്. സ്വപ്‌നയുടെ ഉടമസ്ഥതയിലുള്ള ഈ കാറാണ് എന്‍ ഐഎ കസ്റ്റഡിയില്‍ എടുത്തത്.