തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഐഎയ്‌ക്ക് തിരിച്ചടി. കേസിൽ സ്വപ്‌ന സുരേഷ് അടക്കം എല്ലാ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി പറഞ്ഞു.
കരുതൽ തടങ്കൽ അവസാനിച്ചതിനാൽ സ്വപ്നയും സരിത്തും ജയിലിന് പുറത്തിറങ്ങും. 25 ലക്ഷം രൂപ ജാമ്യ തുകയായി കെട്ടിവയ്ക്കണം. കെടി റമീസ് അടക്കമുള്ള മറ്റ് പ്രതികളുടെ കരുതൽ തടങ്കൽ ഈ മാസം അവസാനം അവസാനിക്കാനിരിക്കെയാണ് വിധി.കേസിലെ മറ്റ് പ്രതികളായ സരിത്, റബിന്‍സ്, മുഹമ്മദ് ഷാഫി, എം.എം. ജലാല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു.