Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

രണ്ടു കിലോ സ്വർണ്ണവുമായി യുവാവ് റയിൽവേ പോലീസിന്റെ പിടിയിൽ

Gold-Smuggling

എ കെ ജെ അയ്യര്‍

, ശനി, 15 ഏപ്രില്‍ 2023 (17:02 IST)
കാസർകോട്: മതിയായ രേഖകളില്ലാതെ ട്രെയിനിൽ രണ്ടു കിലോ സ്വർണ്ണവുമായി യാത്ര ചെയ്ത ആളെ റയിൽവേ പോലീസ് പിടികൂടി. രാജസ്ഥാൻ ജാലൂർ ജുൻജാനി സ്വദേശി 29 കാരനായ ബാവര റാമിനെയാണ് പിടികൂടിയത്.

കാസർകോട് റയിൽവേ സ്റ്റേഷനിൽ എസ്.ഐ കെ.റെജികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ രണ്ടു കിലോ സ്വർണ്ണവുമായി പിടികൂടിയത്. ഇതിനു നിലവിൽ ഒന്നര കോടി രൂപ വിലവരും. വിവിധ തരത്തിലുള്ള സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗാണ് ഇയാൾ കൈവശം വച്ചിരുന്നത്. സ്വർണ്ണം പിന്നീട് ജി.എസ്.ടി വകുപ്പിന് കൈമാറി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രസായുധ പോലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മുതൽ മലയാളത്തിലും