Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെടുമ്പാശേരിയിലും സ്വര്‍ണ്ണവേട്ട: മുക്കാല്‍ കിലോ സ്വര്‍ണ്ണം പിടിച്ചു

നെടുമ്പാശേരിയിലും സ്വര്‍ണ്ണവേട്ട: മുക്കാല്‍ കിലോ സ്വര്‍ണ്ണം പിടിച്ചു

എ കെ ജെ അയ്യര്‍

എറണാകുളം , വ്യാഴം, 20 ഓഗസ്റ്റ് 2020 (15:36 IST)
കൊച്ചി: കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും കരിപ്പൂരിലും അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണം പിടിച്ചതിനൊപ്പം വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലും 35 ലക്ഷം രൂപാ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ മലപ്പറം സ്വദേശി യാംഷീറില്‍ നിന്നാണ് 718  ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്.
 
ജിദ്ദയില്‍ നിന്നെത്തിയ ഇയാള്‍ കട്ടര്‍ യന്ത്രത്തിന്റെ ഉള്‍ഭാഗത്തു റോഡുകളായാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്നത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോരുവഴി സഹകരണബാങ്ക് തട്ടിപ്പ്: 8 ജീവനക്കാരെ പിരിച്ചുവിട്ടു