Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആയുധം കാട്ടി ആറംഗ സംഘം സ്വര്‍ണം കവര്‍ന്നു

ആയുധം
ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വാള്‍ കാട്ടി ഭീഷണിപ്പെടുത്തി പത്തു പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പീച്ചി പത്താം കല്ലില്‍ ഏലിയാമ്മയെ (65) ഭീഷണിപ്പെടുത്തിയാണ് അക്രമി സംഘം മോഷണം നടത്തിയത്. 
 
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വീടിന്‍റെ വാതില്‍ തല്ലിത്തകര്‍ത്തുകൊണ്ട് ആറംഗ സംഘം അകത്തുകയറി. ഒരാള്‍ വാള്‍ ഇവരുടെ കഴുത്തില്‍ ചേര്‍ത്തു വച്ചു ഭീഷണിപ്പെടുത്തി ആഭരണം തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ഇവര്‍ വന്ന കാറില്‍ തന്നെ രക്ഷപ്പെടുകയും ചെയ്തു.
 
തുടര്‍ന്ന് വൃദ്ധ അയല്‍ക്കാരെയും പൊലീസിലും വിവരം അറിയിച്ചു. അന്വേഷണത്തിനൊടുവില്‍ ആലത്തൂരിനടുത്ത് എരുമയൂരില്‍ വച്ചു കാര്‍ കസ്റ്റഡിയിലെടുത്തു. പക്ഷെ പൊലീസിനെ കണ്ട മോഷ്ടാക്കള്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. അന്വേഷണം തുടരുന്നു. 

Share this Story:

Follow Webdunia malayalam