Webdunia - Bharat's app for daily news and videos

Install App

ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്: കൊച്ചി ഓഫീസ് അടച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (09:22 IST)
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥന് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഇ ഡി ഓഫീസ് അടച്ചു. തെലുങ്കാന സ്വദേശിയായ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മറ്റ് ഉദ്യോഗസ്ഥരും ഡ്രൈവര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരെ നിരീക്ഷണത്തിലാക്കി.
 
ഇതിനെ തുടര്‍ന്ന് കൊച്ചി ഓഫീസ് അണുനശീകരണം നടത്തുകയും പൂട്ടിയിടുകയും ചെയ്തു. ഇതിനൊപ്പം എല്ലാ ജീവനക്കാര്‍ക്കും കോവിഡ്  പരിശോധന നടത്തി. ഫലം നെഗറ്റീവാണ്. എന്നാല്‍ എന്നുവരെയാണ് ജീവനക്കാര്‍ക്ക് നിരീക്ഷണമെന്നും ഓഫീസ് പൂട്ടിയിടുമെന്നും വ്യക്തമല്ല.
 
ഒറ്റയ്ക്ക് താമസിക്കുന്ന ഈ ഉദ്യോഗസ്ഥന്‍ ഭക്ഷണം പുറത്തു നിന്ന് വരുത്തിയായിരുന്നു കഴിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹത്തിന് കഠിനമായ പനി ബാധിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ടെസ്റ്റ് നടത്തി തിങ്കളാഴ്ചയോടെ രോഗം സ്ഥിരീകരി ക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാര്‍ ചോദ്യം ചെയ്തവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരുമോ എന്നു വ്യക്തമായിട്ടില്ല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിരവധി പേരെ ഇ ഡി ചോദ്യം ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments