Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിന് വിമർശനം

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിന് വിമർശനം
, വെള്ളി, 28 മെയ് 2021 (12:26 IST)
നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിന് വിമർശനം. സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്രനടപടിയെയാണ് ഗവർണർ വിമർശിച്ചത്. ഇത് ഫെഡറിലിസത്തിന് ചേരാത്തതാണെന്നും സഹകരണ മേഖലയിലെ കേന്ദ്ര നയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു.
 
കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ വർഷം കടന്നുപോയത്. എങ്കിലും കൊവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തിനായി.കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളിലാണ് സംസ്ഥാനം. എല്ലാവർക്കും സൗജന്യ വാക്‌സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ ഇതിനായി ചെലവാക്കും. വാക്സിനായി ആഗോള ടെണ്ടര്‍ വിളിക്കാനുള്ള നടപടികളായെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിഫാമിലെ ബിരിയാണിവെപ്പ്; പൊലീസ് എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അടക്കം ഉപേക്ഷിച്ച് യുവാക്കള്‍ ഓടി