Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലവർഷവും തുലാവര്‍ഷവും കുറഞ്ഞു; സംസ്ഥാനത്തെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു

കേരളത്തെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു

കാലവർഷവും തുലാവര്‍ഷവും കുറഞ്ഞു; സംസ്ഥാനത്തെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം , തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (10:15 IST)
സംസ്ഥാനത്തെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് നിയമസഭയിൽ ഈ പ്രഖ്യാപനം നടത്തിയത്. ഇത്തവണ മഴയുടെ അളവിൽ വലിയതോതിലാണ് കുറവുണ്ടായിരിക്കുന്നത്. കാലവർഷത്തില്‍ 34 ശതമാനത്തിന്റേയും തുലാവർഷത്തില്‍ 69 ശതമാനത്തിന്റേയും കുറവാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ പതിനാല് ജില്ലകളെയും വരൾച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി യോഗത്തിന്റെ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ പ്രഖ്യാപനം നടത്തിയത്. നിലവിൽ ഡാമുകളിൽ ജലനിരപ്പില്‍ ശരാശരിയെക്കാൾ 22 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. തുലാവര്‍ഷം ശക്തമാ‍യില്ലെങ്കില്‍ വേനൽക്കാലത്തു വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്മ്യൂണിസം: സുരേഷ് ഗോപി