തെരുവുനായകളെ വന്ധ്യംകരിച്ച സംരക്ഷിക്കും; ഭക്ഷണം എത്തിച്ച് നല്‍കേണ്ട ഉത്തരവാദിത്വം മൃഗസ്‌നേഹികള്‍ക്കെന്ന് സര്‍ക്കാര്‍
തെരുവ്‌നായ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാരിന്റെ പുതിയ പദ്ധതി
സംസ്ഥാനത്തെ തെരുവ് നായ ശല്യം ഇല്ലാതാക്കാന്‍ അതത് ജില്ലകളില്‍ നായ സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. ഇവിടങ്ങളില്‍ നായകളെ വന്ധ്യം കരിച്ച് സംരക്ഷിക്കും. ഇത്തരം കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പട്ടികള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കേണ്ട ഉത്തരവാദിത്വം മൃഗസ്‌നേഹികള്‍ക്കാണെന്നും പട്ടികളെ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്ത് പിടികൂടി സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.
സംരക്ഷണകേന്ദ്രത്തില്‍ എത്തിക്കുന്ന തെരുവ് നായകളെ മൃസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വന്ധ്യ കരണം നടപ്പിലാക്കുമെന്നും യോഗത്തില്‍ തീരുമാനമായി തെരുവ് നായ ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് പദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സര്‍ക്കാര്‍ പ്രത്യേക യോഗത്തിലാണ് തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞത്.