Webdunia - Bharat's app for daily news and videos

Install App

എല്ലാ വീട്ടിലും വൈദ്യുതി; കേരളം സമ്പൂർണ്ണ വൈദ്യുതീകരണത്തിലേക്ക്, നടപടികൾ ആരംഭിച്ചു

സ􀋁ർ􀆯 ൈവദയ്ുതീകരണം : നടപടിക്രമങ്ങൾ ആരംഭിച്ചു

Webdunia
ശനി, 23 ജൂലൈ 2016 (16:20 IST)
2017 മാർച്ചോടെ കേരളത്തിലെ എല്ലാ ഭവനങ്ങളും വൈദ്യുതീകരിക്കാനുള്ള കർമ്മപദ്ധതിയുമായി കേരള സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും മുന്നോട്ടുപോകുകയാണ്. പദ്ധതിയുടെ ഭാഗമായി നടപടി ക്രമങ്ങളും ആരംഭിച്ചു. ലക്ഷ്യമിടുന്ന സമയത്തുതന്നെ സമ്പൂർണ്ണ വൈദ്യുതീകരണം സാധ്യമാക്കുവാനായി വൈദ്യുതി ലഭിക്കാത്തവരുടെ പട്ടിക തയ്യാറാക്കൽ നടപടി സെക്ഷൻ ഓഫീസുകളിൽ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.
 
ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണ ശൃംഖല വ്യാപിപ്പിക്കുക എന്നതാണ് കെ എസ് ഇ ബിയുടെ ഉദ്ദേശം. വൈദ്യുതി ലൈനും ട്രാൻസ്ഫോർമറും എത്തിയിട്ടില്ലാത്ത മേഖലകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം, എം പി മാരുടെയും എം എൽ എ മാരുടെയും വികസന ഫണ്ടുകൾ, പട്ടിക ജാതി പട്ടികവർഗ്ഗ ക്ഷേമ ഫണ്ടുകൾ, കേന്ദ്രാവിഷ്കൃത പദ്ധതിവിഹിതം, വിവിധ വികസനപ്രോജക്ടുകളിൽ നിന്നുള്ള ഫണ്ടുകൾ തുടങ്ങിയവ വിനിയോഗിച്ചായിരിക്കും ശൃംഖലാവ്യാപനം നടത്തുക.
 
ബി പി എൽ ഭവനങ്ങൾക്ക് വെതർ പ്രൂഫ് കണക്ഷൻ സൗജന്യമായി നൽകും . ബി പി എൽ ഇതര ഉപഭോക്താക്കൾ വെതർ പ്രൂഫ് കണക്ഷനുള്ള എസ്റ്റിമേറ്റ് തുക സ്വയം വഹിക്കേണ്ടതുണ്ട്. ശൃംഖലാ വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് വയറിംഗ് പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ചവർക്ക് കണക്ഷൻ നൽകുന്നതാണ്.
 
ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് നേരിട്ടോ, പഞ്ചായത്തംഗങ്ങൾ, സന്നദ്ധസംഘടനകൾ, ഗവണ്മെന്റിതര സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെയോ അതതു പ്രദേശത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ നൽകാവുന്നതാണ്. അപേക്ഷയിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം. 
 
അപേക്ഷയുടെ മാതൃക കെ എസ് ഇ ബി സെക്ഷൻ ഓഫീസുകളിൽ സൗജന്യമായി ലഭ്യമാണ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ഓഗസ്റ്റ് 1 നുമുമ്പ് അതത് സെക്ഷൻ ഓഫീസുകളിൽ സമർപ്പിക്കണം.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്

സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്

16 കാരിക്കുനേരെ ലൈംഗികാതിക്രമം : 45 കാരന് 6 വർഷം കഠിന തടവ്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!

അടുത്ത ലേഖനം
Show comments