Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂലെടുത്ത് തറ തൂത്തുവാരി ഗണേഷ് കുമാര്‍, ആശുപത്രി ജീവനക്കാര്‍ക്ക് ലജ്ജ തോന്നാന്‍ വേണ്ടിയെന്ന് എംഎല്‍എ

ചൂലെടുത്ത് തറ തൂത്തുവാരി ഗണേഷ് കുമാര്‍, ആശുപത്രി ജീവനക്കാര്‍ക്ക് ലജ്ജ തോന്നാന്‍ വേണ്ടിയെന്ന് എംഎല്‍എ

കെ ആര്‍ അനൂപ്

, വ്യാഴം, 3 മാര്‍ച്ച് 2022 (11:51 IST)
സര്‍ക്കാര്‍ ആശുപത്രിയിലെ പരിസരം വൃത്തിഹീനമായി കിടക്കുന്നത് ശ്രദ്ധയില്‍പെട്ട ഗണേഷ് കുമാര്‍ എംഎല്‍എ മിന്നല്‍ പരിശോധന നടത്തി.
 
ആശുപത്രിയും പരിസരവും ഒട്ടും വൃത്തി ഇല്ലെന്ന് ആദ്യകാഴ്ചയില്‍ തന്നെ മനസ്സിലാക്കിയ എംഎല്‍എ ചൂലെടുത്ത് സ്വയം വൃത്തിയാക്കാന്‍ തുടങ്ങി.
 
വാങ്ങുന്ന ശമ്പളത്തോട് അല്‍പ്പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് ഗണേഷ് കുമാര്‍ ആശുപത്രി ജീവനക്കാരോട് ചോദിച്ചു. അവിടത്തെ ജീവനക്കാര്‍ക്ക് ലജ്ജ തോന്നാന്‍ വേണ്ടി തന്നെയാണ് തറ വൃത്തിയാക്കിയത് എന്ന് എംഎല്‍എ പറഞ്ഞു.
 
ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച ആശുപത്രിയിലാണ് ഗണേഷ് കുമാര്‍ എത്തിയത്. ഉദ്ഘാടനത്തിനായി സജ്ജമായ തലവൂരിലെ ആയുര്‍വേ ആശുപത്രിയുടെ പരിസരം ഒട്ടും വൃത്തിയില്ല.ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തും മുന്‍പ് എല്ലാം വൃത്തിയാക്കണമെന്നും, ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുതിച്ചുകയറി എണ്ണവില: 120 ഡോളറിലേക്ക്, എട്ട് വർഷത്തെ ഉയർന്ന നിലയിൽ