Publish Date: Sun, 18 Sep 2022 (14:02 IST)
Updated Date: Sun, 18 Sep 2022 (14:06 IST)
കേരള മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമെന്നും തെളിവ് നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വ കലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് കത്തിലൂടെ ഉറപ്പുനല്‍കിയത് മുഖ്യമന്ത്രിയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പൂര്‍ണമായും സ്വതന്ത്ര്യ നിലനില്‍പ്പിനെ ചോദ്യംചെയ്ത് സര്‍വകലാശാലകളെ ഏറ്റെടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയുമുള്ള തെളിവുകള്‍ നാളെ പുറത്തുവിടുമെന്നാണ് അദ്ദേഹം പറയുന്നത്. സര്‍വ്വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്ക് അയച്ച രണ്ടു കത്തുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ് പറയുന്നത്.