കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസ് പരിപാടി വിവാദമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നും ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു എന്നും ഗവർണറുടെ ഓഫീസ്. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ട്വീറ്റിലൂടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനവുമായി രംഗത്തെത്തിയത്.
ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കാൻ ഉദ്ദേശിച്ചതല്ല. പ്രസംഗത്തിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് പൗരത്വ ഭേതഗതി നിയമത്തെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെ ഇർഫാൻ ഹബീബ് ശാരീരികമായി തടയാൻ ശ്രമിച്ചു. വീഡിയോയിൽ ഇത് വ്യക്തമാണ്.
മൗലാന അബ്ദുൽ കലാം ആസാദിനെ കുറിച്ച് പരഞ്ഞപ്പോൾ ഗോഡ്‌സെയെ കുറിച്ച് പറയൂ എന്ന് അദ്ദേഹം ആക്രോശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹം തള്ളിമാറ്റി. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടയുകയായിരുന്നു. വേദിയിൽ മുൻ പ്രാസംഗികൻ പറഞ്ഞ കാര്യങ്ങളോട് താൻ പ്രതികരിച്ചു എന്നും വ്യത്യസ്ത അഭിപ്രായത്തിന്റെ പേരിൽ പ്രസംഗം തടസപ്പെടുത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഗവർണർ ട്വീറ്റിൽ വ്യക്തമാക്കി.