Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ രാജ്ഭവന്‍ ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Ariff Muhammed Khan
, ഞായര്‍, 21 നവം‌ബര്‍ 2021 (11:04 IST)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസാണ് മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴ്സിലാണ് തേജസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തുന്നത്. വ്യക്തിപരമായ ചില കാരണങ്ങളാലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പും ക്വാര്‍ട്ടേഴ്സില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വര്‍ഷങ്ങളായി ഗവര്‍ണര്‍ക്കൊപ്പമുള്ള ഡ്രൈവറായിരുന്നു തേജസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചേര്‍ത്തലയിലേക്ക് കൊണ്ടുപോകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അര്‍ബുദ രോഗികള്‍ക്ക് മുടി ദാനം ചെയ്യാന്‍ അന്‍സി ആഗ്രഹിച്ചിരുന്നു; വീട്ടിലെ ചുമരില്‍ മകള്‍ കുറിച്ചിട്ടത് വായിച്ച് കബീര്‍