Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് ഗവര്‍ണര്‍; പോര് തുടരുന്നു

Governor send letter to president against Pinarayi Vijayan
, വെള്ളി, 4 നവം‌ബര്‍ 2022 (08:46 IST)
ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് കത്തു നല്‍കി. കത്തിന്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിനും നല്‍കിയിട്ടുണ്ട്. ഗവര്‍ണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശയാത്ര നടത്തിയതെന്നാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. 
 
വിദേശതാത്രയുടെ വിവരം തന്നെ അറിയിച്ചില്ലെന്നും കീഴ് വഴക്കം തെറ്റിച്ചെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. വിദേശയാത്ര പോകുമ്പോഴും തിരിച്ചെത്തുമ്പോഴും ഗവര്‍ണറെ അറിയിക്കുന്ന കീഴ് വഴക്കമുണ്ട്. ഇത് ലംഘിക്കപ്പെട്ടു. 10 ദിവസത്തെ യാത്രാ വേളയിലെ ഭരണക്രമീകരണങ്ങള്‍ തന്നെ അറിയിച്ചില്ല. പകരം ചുമതല ആര്‍ക്കെന്നും അറിയിച്ചില്ല. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും കത്തില്‍ പറയുന്നു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയോരമേഖലകളില്‍ ഓറഞ്ചലര്‍ട്ടിന് സമാനമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്