പ്രളയ മേഖലകളില്‍ ബാങ്കുകള്‍ ജപ്‌തി നോട്ടീസുകള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. മന്ത്രിസഭാ യോഗത്തിലാണ് നിര്‍ദേശം. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയില്‍ ഇക്കാര്യം സര്‍ക്കാര്‍ ആവശ്യപ്പെടും.
									
			
			 
 			
 
 			
					
			        							
								
																	കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച മേഖലകളി പ്രദേശങ്ങളെ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ബാങ്ക് സമിതികളോട് ആവശ്യപ്പെട്ടു.
									
										
								
																	ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയത്. സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെ നേരത്തെ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു.
									
											
							                     
							
							
			        							
								
																	പ്രളയബാധിത മേഖലയിലെ എല്ലാ ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 31 മുതല്‍ ആനുകൂല്യം ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞത്. പ്രളയബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിലുള്ളവര്‍ക്കാണ് തീരുമാനം ബാധകം.