Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസാധാരണം, സസ്‌പെൻഷൻ കാലത്തും ശമ്പളം! ശിവശങ്കറിന് മുൻ‌കാല പ്രാബല്യത്തോടെ ഒരു വർഷം അവധി

സ്വർണ്ണക്കടത്ത്
, ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (20:01 IST)
സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പേഴ്‌സണൽ സെക്രട്ടറി എം ശിവശങ്കറിന് അവധി നൽകി സർക്കാർ. സസ്‌പെൻഷനിലുള്ള ശിവശങ്കറിന് ജൂലായ് 7 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഒരു വർഷത്തേക്ക് അവധി നൽകിയിരിക്കുന്നത്.
 
മുൻകാലപ്രാബല്യത്തോടെ അവധി അനുവദിച്ചതോടെ സസ്‌പെൻഷൻ കാലയളവിലെ ശമ്പളവും ശിവശങ്കറിന് ലഭിക്കും. സ്വകാര്യ ആവശ്യത്തിന് അദ്ദേഹത്തിന് അവകാശമുള്ള അവധി അനുവദിച്ചിരിക്കുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെ തുടർന്ന് എൻഐഎ ശിവശങ്കറിനെ മൂന്നുവട്ടം ചോദ്യം ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാറശാല എംഎല്‍എ സികെ ഹരീന്ദ്രനും ഭാര്യയ്ക്കും കോവിഡ്