Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൃത്തി അടിസ്ഥാനമാക്കി ഹോട്ടലുകൾക്ക്ക് റേറ്റിംഗ്, പാഴ്സലുകളിൽ സമയം രേഖപ്പെടുത്തണം

വൃത്തി അടിസ്ഥാനമാക്കി ഹോട്ടലുകൾക്ക്ക് റേറ്റിംഗ്, പാഴ്സലുകളിൽ സമയം രേഖപ്പെടുത്തണം
, വ്യാഴം, 12 ജനുവരി 2023 (14:18 IST)
ഭക്ഷ്യവിഷബാധ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളുമായി സർക്കാർ. ഹോട്ടലുകളിലെ ശുചിത്വം ഉറപ്പുവരുത്താൻ വൃത്തിയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിംഗ് ആപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതോടെ ഹോട്ടലുകളിലെ ശുചിത്വം ആപ്പിലൂടെ ജനങ്ങൾക്ക് മനസിലാക്കാം.
 
പാസ്ചറൈസ് ചെയ്ത മുട്ട കൊണ്ടുള്ള മയണൈസ് മാത്രമെ ഇനി വിതരണം ചെയ്യാനാകു. ഹോട്ടലുകളിൽ നിന്ന് വിതരണം ചെയ്യുന്ന പാഴ്സലുകളിൽ സമയം രേഖപ്പെടുത്തണം. എത്ര മണിക്കൂറിനകം ഭക്ഷണം ഉപയോഗിക്കാമെന്ന് സ്റ്റിക്കറിൽ രേഖപ്പെടുത്തണം.ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പർ വൈസർ ഉണ്ടാകണം. ഓഡിറ്റോറിയങ്ങളിൽ എഫ്എസ്എഐ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രമാകും ഭക്ഷണം വിതരണം ചെയ്യാൻ അനുമതി.
 
ലൈസൻസ് നൽകുന്നതിനാൽ സംസ്ഥാനതലത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. രഹസ്യരൂപത്തിലാകും ഫോഴ്സിൻ്റെ പ്രവർത്തനം. എല്ലാ സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസും റജിസ്ട്രേഷനും നിർബന്ധമാണെന്നും തദ്ദേശ സ്ഥാപങ്ങളുടെ സഹായത്തോടെ ഹോട്ടൽ ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിൽ 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടി, കണ്ടെടുത്തത് വിവിധഹോട്ടലുകളിലേക്ക് ഷവർമ്മയ്ക്കായി സൂക്ഷിച്ച മാംസം