Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെട്ടിമുടി ദുരന്തം: അശ്രിതർക്ക് വീട്,വിദ്യഭ്യാസം,ജോലി എന്നിവയടങ്ങുന്ന പാക്കേജിന് തീരുമാനം

പെട്ടിമുടി ദുരന്തം: അശ്രിതർക്ക് വീട്,വിദ്യഭ്യാസം,ജോലി എന്നിവയടങ്ങുന്ന പാക്കേജിന് തീരുമാനം
, ബുധന്‍, 12 ഓഗസ്റ്റ് 2020 (17:48 IST)
രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം. ഇത് സംബന്ധിച്ച് ജില്ലാ ഭരണഗൂഡത്തിന്റെ റിപ്പോർട്ട് വാങ്ങും. പെട്ടിമുടിയിലെ തിരച്ചിലും രക്ഷാപ്രവർത്തനവും അവസാനിച ശേഷമാകും റിപ്പോർട്ട് വാങ്ങുക.
 
ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ പൂർണമായി വഹിക്കും. മരിച്ചവരുടെ ആശ്രിതർക്ക് വീട്,ജോലി,കുട്ടികളുടെ വിദ്യഭ്യാസം എന്നിവ ഉറപ്പുവരുത്തുന്നതായിരിക്കും പാക്കേജ്. 
 
അതേസമയം ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി പെട്ടിമുടിയിൽ നിന്നും കണ്ടെത്തി. പെട്ടിമുടിയുടെ ആറ് കിലോമീറ്റര്‍ അകലെ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം 55 ആയി. കാണാതായവർക്ക് വേണ്ടി ആറാം ദിനവും തിരച്ചിൽ തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജമല മണ്ണിടിച്ചില്‍ ദുരന്തം: മരണം 55 ആയി