Publish Date: Sat, 01 Jan 2022 (12:28 IST)
Updated Date: Sat, 01 Jan 2022 (12:31 IST)
കോവളത്ത് മദ്യവുമായി പോയ സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ് ഐക്ക് സസ്‌പെന്‍ഷന്‍. കോളം സ്‌റ്റേഷനിലെ ഷാജിയെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ സസ്‌പെന്റ് ചെയ്തത്. മദ്യവുമായി പോയ സ്റ്റീഫന്‍ ആസ് ബര്‍ഗിനെ ഇന്നലെയാണ് പൊലീസ് തടഞ്ഞത്. മദ്യം വാങ്ങിയ ബില്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബില്ല് വാങ്ങാന്‍ വിട്ടുപോയകാര്യം പറഞ്ഞപ്പോള്‍ മദ്യം വലിച്ചെറിയാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്റ്റീഫന്‍ രണ്ടു ഫുള്‍ ബോട്ടിലുകള്‍ പൊട്ടിച്ച് നിലത്തൊഴിക്കുകയും ബിവറേജില്‍ ചെന്ന് ബില്ലുവാങ്ങി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു.