മാവോവാദികള്‍ ന്യൂജനായിരുന്നു; 50 സിംകാര്‍ഡുകളും 32 പെന്‍ഡ്രൈവുകളും ഉപയോഗിച്ചതെന്തിന് ?
മാവോവാദികള്‍ ഫ്രീക്കന്മാരായിരുന്നോ ?; ടെന്റിനുള്ളില്‍ കയറിയ പൊലീസ് ഞെട്ടിപ്പൊയി!
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാക് പോര് രൂക്ഷമായിരിക്കെ ഇവരുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടക്കമുള്ള ആധുനിക ഉപകരണങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ട്.
ബോംബു നിര്‍മ്മാണ സാമഗ്രഹികളും തോക്കുകളും മാത്രമായിരുന്നില്ല മാവോയിസ്‌റ്റുകളുടെ ടെന്റില്‍ ഉണ്ടായിരുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ലാപ്പ് ടോപ്പുകളും മൊബൈല്‍ഫോണുകളും കണ്ടെത്തിയതിനൊപ്പം 150 സിംകാര്‍ഡുകളും 32 പെന്‍ഡ്രൈവുകളും ലഭിച്ചു.
പതിനഞ്ച് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന രണ്ട് ടെന്റുകളിലായി ഭക്ഷ്യ വസ്തുക്കളും ആഹാരം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങളുമുണ്ടായിരുന്നു. അഞ്ച് ലക്ഷം രൂപയും ലഭിച്ചു. ടെന്റിന് ചുറ്റും സൗരോര്‍ജ്ജ വേലി കെട്ടി സുരപക്ഷിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതില്‍ വന്‍ പ്രതിഷേധം അരങ്ങേറുമ്പോഴാണ് പൊലീസിന്റെ ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
പ്രദേശത്തെ ഉള്‍ക്കാട്ടില്‍ അഞ്ജാത സംഘം തമ്പടിച്ചിരിക്കുന്നതായി ആഴ്‌ചകള്‍ക്ക് മുമ്പ് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ രഹസ്യാന്വേഷണ സംഘം കൂടുതല്‍ ജാഗ്രത പാലിക്കുകയും കരുളായി വനമേഖലയിലെ ഉള്‍ക്കാടിലെ മാവോയിസ്‌റ്റുകളുടെ ക്യാമ്പ് കണ്ടെത്തുകയുമായിരുന്നു.
20 വർഷമായി ഒളിവിൽ കഴിയുന്ന തമിഴ്നാട് സ്വദേശി കപ്പു ദേവരാജ്, കൊല്ലപ്പെട്ടവരിൽ അജിത എന്ന സ്ത്രീ എന്നിവരാണ് കൊല്ലപ്പെട്ടത്.