ഗുരുവായൂരപ്പന് ബാങ്കിലുള്ളത് 1797.4 കോടി രൂപ. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്. 271.5 ഏക്കര്‍ ഭൂമിയും ദേവന്റെ പേരിലുണ്ട്.
ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഗുരുവായൂര്‍ ദേവസ്വം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സ്വര്‍ണ്ണം, രത്നം, വെള്ളി എന്നിവയുടെ കണക്ക് സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലന്ന് ഗുരുവായൂര്‍ ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു.