Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്; കഴിഞ്ഞ ദിവസത്തെ വരുമാനം ഒരു കോടിരൂപ

Guruvayoor Temple

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (10:40 IST)
അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്. ഒരു ദിവസത്തെ വരുമാനം ഒരു കോടിരൂപയോളമെത്തി. ക്രിസ്മസ് അവധി ആയതിനാലാണ് ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചത്. തിരക്ക് കൂടിയതിനൊപ്പം വഴിപാടുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം മാത്രം ഒരു കോടിയോളം രൂപയാണ് വഴിപാടിനത്തില്‍ വരുമാനമായി ലഭിച്ചത്. 
 
പ്രത്യേക ദര്‍ശനത്തിന് നെയ് വിളക്ക് ഷീട്ടാക്കിയ ഇനത്തിലെ വരുമാനം 29 ലക്ഷം കടന്നു. സാധാരണയായി 25 ലക്ഷം രൂപ വരെ മാത്രമേ ഇത്തരത്തിലുള്ള വരുമാനം തിരക്കുള്ള സമയങ്ങളില്‍ പോലും ലഭിക്കാറുള്ളു. തുലാഭാരം വഴി 20ലക്ഷം രൂപയാണ് ലഭിച്ചത്. പായസം നല്‍കിയതിലൂടെ 5 ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം 138 വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍; തനിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന എഡിജിപിയുടെ മൊഴി കള്ളമെന്ന് പി വിജയന്‍