Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരുന്നു

സംസ്ഥാനത്ത് ഡെങ്കിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു

സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരുന്നു
തിരുവനന്തപുരം , വ്യാഴം, 20 ഏപ്രില്‍ 2017 (08:36 IST)
സംസ്ഥാനത്ത് ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു. ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്  ചെയ്ത പ്രകാരം 66 ഡെങ്കിബാധിതരില്‍ 54 ഉം തിരുവനന്തപുരം ജില്ലയിലാണ്. ഇടയ്ക്കിടെയുള്ള കാലാവസ്ഥാമാറ്റമാണ് ജനങ്ങളെ രോഗബാധിതരാക്കുന്നതെന്നാണ് സൂചന.
 
സംസ്ഥാനത്ത് ഈ മാസം അഞ്ഞൂറിലധികം പേരിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. കുടാതെ ഈ വര്‍ഷം ഇതുവരെ 18 പേര്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചു. ഏപ്രിലില്‍ മാത്രം 68 പേരെയാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 1200 പേര്‍ക്ക് ഡെങ്കിപ്പനിയും 12 പേര്‍ക്ക് ചിക്കുന്‍ഗുനിയയും ബാധിച്ചതായി  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
വൈറസ് രോഗമായ എച്ച് 1 എന്‍ 1 തുമ്മലിലൂടെയും ചുമയിലൂടെയുമാണ് പകരുന്നത്. കടുത്ത തലവേദനയും പനിക്കൊപ്പം ശരീരവേദനയും ശരീരത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവ ഡെങ്കിയുടെ ലക്ഷണമാണ്. ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാറിൽ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു