സംസ്ഥാന സർക്കാറിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു.
കേരള സർക്കാറിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റിലെ വെർച്യുവൽ ട്രേഡിങ് സെന്‍റർ വിഭാഗത്തിലാണ് ഹാക്കർമാര്‍ കടന്നുകയറുകയും ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തത്.
ഡീറ്റെയ്ല്സ് ഓഫ് എൻക്വയർ വിഭാഗത്തിലെ ചോദ്യങ്ങൾ തെറ്റായ വിവരങ്ങളാണ് ഹാക്കര്‍മാര്‍ നൽകിയിട്ടുള്ളത്. അതേസമയം, ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തതായ പ്രചാരണങ്ങള്‍ തെറ്റാണെന്ന് പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.
ഹാക്ക് ചെയ്യപ്പെട്ട ലിങ്കുകള്‍:
http://dic.kerala.gov.in/web/vtc/viewmore.php?change=MTE5
http://dic.kerala.gov.in/web/vtc/viewmore.php?change=MTE4
(ചിത്രത്തിനു കടപ്പാട്: മാധ്യമം)