ഹാദിയയുടെ മതം മാറ്റത്തിനു പിന്നില്‍ സമ്മര്‍ദ്ദമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; തീവ്രവാദ സംഘടനകള്‍ ഇടപെട്ടതിന് തെളിവില്ല
‘ഹാദിയ മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം; സമ്മര്‍ദ്ദമുണ്ടായിട്ടില്ല’
ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവുമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സന്തോഷ് കുമാര്‍ ഡിജിപിക്ക് ഇക്കാര്യം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. ഹാദിയ മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇത് വ്യക്തമാക്കുന്ന തരത്തിലുള്ള മൊഴി ഹാദിയ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു തീവ്രവാദ സംഘടനകളും ഹാദിയയുടെ മതം മാറ്റത്തില്‍ ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം, ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
അതേസമയം, ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ, തിരുവനന്തപുരം സ്വദേശിനിയായ നിമിഷയുടെ അമ്മ ബിന്ദുവും കക്ഷി ചേരും. തന്റെ മകള്‍ നിമിഷയെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയയാക്കിയതാണെന്നും ഈ കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ബിന്ദു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.