ഹാദിയയുടെ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കോട്ടയം എസ് പി; കേസില്‍ ഒരുതരത്തിലുള്ള മനുഷ്യാവകാശ ലംഘനവും നടന്നിട്ടില്ല

ഹാദിയയുടെ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് പൊലീസ്

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (16:55 IST)
ഹാദിയയുടെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് പൊലീസ്. ഹാദിയയുടെ മേല്‍ ഒരുതരത്തിലുള്ള മനുഷ്യാവകാശ ലംഘനവും നടന്നിട്ടില്ലെന്ന് കോട്ടയം എസ്പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോട്ടയം പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ സിറ്റിങിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 
ഹാദിയ കേസ് സുപ്രീംകോടതിയുടെ പരിധിയിലായതിനാല്‍ മൊഴിയെടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശമായിരുന്നു തങ്ങള്‍ക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ ഹാദിയയുടെ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. 
 
സുപ്രീംകോടതിയുടെ ഉത്തരവ് ദുര്‍വ്യാഖ്യാനിക്കുകയും ഹാദിയ ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നും ചൂണ്ടികാട്ടി യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ സിറ്റിങ് നടത്തിയത്. മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് ഹാദിയയെ സന്ദര്‍ശിച്ച് മൊഴി എടുക്കണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെടുകയും ചെയ്തു.
 
അതേസമയം, ഹാദിയയില്‍നിന്ന് നേരിട്ട് മൊഴി എടുക്കുന്നതിനു മുമ്പായി പൊലീസ് റിപ്പോര്‍ട്ടും നിയമോപദേശവും വിശദമായി പഠിക്കുമെന്നും അതിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും കമ്മീഷന്‍ അറിയിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണമാറ്റമോ തുടര്‍ച്ചയോ ജനങ്ങള്‍ തീരുമാനിക്കട്ടെ: ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് മൂന്നാമന്‍

എൽ നിനോ സാധ്യത, രാജ്യത്ത് കാലവർഷം ദുർബലമായേക്കും, കേരളത്തിൽ മഴ സാധാരണതോതിൽ

കാർഷിക, ഊർജ മേഖലകളിലായി 1.7 ലക്ഷം രൂപയുടെ പദ്ധതികളുമായി കേന്ദ്രം, തയ്യാറെടുക്കുന്നത് ഊർജമേഖലയിലെ കുതിപ്പിനായി

യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും, ബിജെപിക്ക് കേരളത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല: കുഞ്ഞാലിക്കുട്ടി

തലസ്ഥാന നഗരിയില്‍ ആര് ജയിക്കണമെന്ന് സ്ത്രീകള്‍ തീരുമാനിക്കും; എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍ മുന്നില്‍

അടുത്ത ലേഖനം
Show comments