Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാദിയ്ക്ക് തിരിച്ചടി; ഭർത്താവിനെ സമ്മതിക്കില്ല, മാതാപിതാക്കൾക്ക് കാണാമെന്ന് കോളേജ് എം ഡി

ഹാദിയയ്ക്ക് ഇനിയും ഷെഫിനെ കാണാൻ കഴിയില്ല?

ഹാദിയ്ക്ക് തിരിച്ചടി; ഭർത്താവിനെ സമ്മതിക്കില്ല, മാതാപിതാക്കൾക്ക് കാണാമെന്ന് കോളേജ് എം ഡി
, ബുധന്‍, 29 നവം‌ബര്‍ 2017 (07:48 IST)
ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് അനുമതി നല്‍കില്ലെന്ന് സേലം കോളേജ് എംഡി കല്‍പന പറഞ്ഞു. ഹാദിയയുടെ മാതാപിതാക്കള്‍ക്ക് അവരെ കാണാന്‍ അനുമതിയുണ്ടായിരിക്കുമെന്നും കല്‍പന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 
 
അതേസമയം, ഹോമിയോ കോളജിൽ തുടർപഠനത്തിന് എത്തിയ തനിക്ക് മുഴുവൻ സമയ സുരക്ഷ ആവശ്യമില്ലെന്ന് ഹാദിയ വ്യക്തമാക്കി. എന്നാൽ തൽക്കാലം പൊലീസ് കൂടെയുണ്ടാകുമെന്ന് കോളജ് അധികൃതർ വ്യക്തമാക്കി. കോളെജിൽ വെച്ച് ഭർത്താവ് ഷെഫിൻ ജഹാനെ കാണാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട ഹാദിയയോട് ഒരു ദിവസം അനുവദിക്കാമെന്നായിരുന്നു പൊലീസിന്റെ മറുപടി.  
 
ഷെഫിന്‍ ജഹാനു സന്ദര്‍ശനം അനുവദിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നായിരുന്നു ആദ്യം കോളേജ് അധികൃതർ വ്യക്തമാക്കിയത്. ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ പറഞ്ഞിരുന്നു. സേലത്ത് ഹാദിയ കോളേജില്‍ പ്രവേശനം നേടിയതിനു ശേഷമായിരിക്കും കാണുകയെന്നും ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും ഷെഫിന്‍ പറഞ്ഞിരുന്നു.
 
അതിനിടെ, ഷെഫിൻ ജഹാൻ ഹാദിയയെ കാണാൻ ശ്രമിച്ചാൽ അതു തടയുമെന്ന് പിതാവ് അശോകൻ പറഞ്ഞു. അതിനായി നിയമനടപടി ആലോചിക്കുന്നുണ്ട്. ഷെഫിന്റെ തീവ്രവാദബന്ധത്തെക്കുറിച്ച് സ്ഥിരീകരിക്കേണ്ടത് കോടതിയാണ്. ഹാദിയയെ കാണാൻ സേലത്തു പോകുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും അശോകൻ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിയാവുന്ന കാര്യം പറയും, ആരേയും കുടുക്കാൻ കള്ളം പറയില്ല: മഞ്ജു വാര്യർ