Happy Birthday Oommen Chandy: ഉമ്മന്‍ചാണ്ടിക്ക് ഇന്ന് ജന്മദിനം, മുന്‍ മുഖ്യമന്ത്രിയുടെ പ്രായം അറിയുമോ
2004 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നിട്ടുണ്ട്
Publish Date: Mon, 31 Oct 2022 (10:07 IST)
Updated Date: Mon, 31 Oct 2022 (10:09 IST)
Happy Birthday Oommen Chandy: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് ഇന്ന് പിറന്നാള്‍. 1943 ഒക്ടോബര്‍ 31 നാണ് ഉമ്മന്‍ചാണ്ടിയുടെ ജനനം. തന്റെ 79-ാം ജന്മദിനമാണ് ഉമ്മന്‍ചാണ്ടി ഇന്ന് ആഘോഷിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കൊച്ചിയില്‍ കുടുംബസമേതമാണ് ഉമ്മന്‍ചാണ്ടി ഇന്ന് ജന്മദിനം ആഘോഷിക്കുക. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഉടന്‍ ജര്‍മനിയിലേക്ക് പോകും.
2004 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നിട്ടുണ്ട്. അരനൂറ്റാണ്ടായി പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഉമ്മന്‍ചാണ്ടി.