Webdunia - Bharat's app for daily news and videos

Install App

പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 13 ജൂലൈ 2022 (09:45 IST)
കൊല്ലം : പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും പിന്നീട് നയത്തിൽ ഗർഭഛിദ്രം നടത്തിക്കുകയും ചെയ്ത ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. അഞ്ചാലുംമൂട് കൊറ്റങ്കര മാമൂട് മഞ്ജു ഭവനിൽ അനന്തു നായർ എന്ന 22 കാരനാണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. ഇയാൾ ഇപ്പോൾ പെരിനാട് ഇടവട്ടം ചൂഴംച്ചിറ വയലിൽ ഫാത്തിമ മൻസിലിൽ വാടകയ്ക്ക് താമസിക്കുകയാണ്.

ഏകദേശം ഏഴുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിനും രണ്ടാനമ്മയ്ക്കും ഒപ്പം താമസിച്ചിരുന്ന പതിനാറുകാരിയെ സ്നേഹം നടിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. എന്നാൽ കുട്ടി ഗര്ഭിണിയായതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെ രണ്ടാം മാസത്തിൽ തന്നെ ഗർഭഛിദ്രം നടത്തി. തുടർന്ന് ഈ വിവരം പുറത്തറിയിക്കരുതെന്നു കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇപ്പോൾ കുട്ടി മാതാവിനൊപ്പം താമസിക്കാൻ എത്തിയപ്പോഴാണ് വിവരം പുറത്തായത്. പരാതിയെ തുടർന്ന് അഞ്ചാലുംമൂട്ട് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ 2019 ൽ കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിലെ മറ്റൊരു കേസിലും സമാനമായ കുറ്റത്തിന് പ്രതിയായിരുന്നു. ആണ് അനന്തുവിനു പത്തൊമ്പതു വയസു മാത്രമായിരുന്നു പ്രായം.

എന്നാൽ കേസിലെ റിമാൻഡ് കാലയളവിൽ പിന്നീട് ഈ പെൺകുട്ടിയെ വിവാഹം ചെയ്തു. ഇപ്പോഴത്തെ കേസിൽ ഗർഭഛിദ്രം നടത്തിയ ഡോക്ടർ ഉൾപ്പെടെയുള്ളവരും പ്രതികളാകും എന്നാണു സൂചന.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപ്തി പ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, മരണകാരണം ബ്രെയിന്‍ ഹെമറേജെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

അടുത്ത ലേഖനം
Show comments