Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയോധികയെ പീഡിപ്പിച്ച ചെറുമകളുടെ ഭർത്താവ് അറസ്റ്റിൽ

webdunia
തിങ്കള്‍, 4 ജൂലൈ 2022 (19:14 IST)
പത്തനംതിട്ട: എണ്പത്തഞ്ചു വയസുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ച അവരുടെ ചെറുമകളുടെ 56 കാരനായ ഭർത്താവിനെ പോലീസ് പിടികൂടി. പത്തനംതിട്ട അരുവാപ്പുറത്താണ് കഴിഞ്ഞ മാസം പത്തിനും പതിനഞ്ചിനും ഇടയിലായി മൂന്നു തവണ വയോധികയെ ബലാൽസംഗം ചെയ്തത്.
 
ആദ്യ സംഭവം പ്രതിയെ പേടിച്ചു പുറത്തു പറയാതിരുന്നതോടെ ഇയാൾ വീണ്ടും ഇവരെ ഉപദ്രവിച്ചു. സഹികെട്ടാണ് ഇവർ പരാതി നൽകിയത്. ആദ്യം വീടിനടുത്തുള്ള അംഗനവാടി ജീവനക്കാരിയോടാണ് വിവരം പറഞ്ഞത്. ഇവർ കോന്നി ഐ.സി.ഡി.എസ് സൂപ്പർവൈസറെ വിവരം അറിയിച്ചു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ആദ്യം പോലീസ് എത്തി സൂപ്പർവൈസറുടെ സാനിധ്യത്തിൽ വയോധികയുടെ മൊഴി രേഖപ്പെടുതുകയും ചെയ്തു.
 
തുടർന്നാണ് ഇന്ന് രാവിലെ പോലീസ് പ്രതിയെ വീട്ടിൽ നിന്ന് പിടികൂടിയത്. ഐ.പി.സി 376 രണ്ട്‌  എന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുമ്പും ഇയാൾ പല തവണ ഇവരെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. എന്നാൽ സംഭവം പുറത്തു പറയരുതെന്ന് ചില ബന്ധുക്കൾ നിർബന്ധം പിടിച്ചതിനാലാണ് ഇവർ ഒന്നും പറയാതിരുന്നത്. ഇപ്പോൾ ഈ വിവരം പോലീസിനോട് പറയുമ്പോഴാണ് അറിയുന്നത്.
 
ചെറുമകൾക്കൊപ്പമാണ് വയോധിക കഴിഞ്ഞ പതിനാറു വര്ഷങ്ങളായി കഴിയുന്നത്. വയോധികയുടെ ചെറുമകൾ പ്രതിയുടെ രണ്ടാം ഭാര്യയാണ്. സംഭവം കേസായതോടെ വയോധിക ഇളയമ്മയുടെ അടുത്തേക്ക് താമസം മാറ്റിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് : യുവാവ് അറസ്റ്റിൽ