Webdunia - Bharat's app for daily news and videos

Install App

പതിനാറുകാരിയെ പീഡിപ്പിച്ച മാതാവിന്റെ കാമുകന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 9 നവം‌ബര്‍ 2020 (18:03 IST)
കൊല്ലം: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവിന്റെ കാമുകനെ പോലീസ് അറസ്‌റ് ചെയ്തു. തൃക്കരുവാ ഇഞ്ചവിള പള്ളിക്കടത്ത് പുത്തന്‍ വീട്ടില്‍ സുനില്‍ കുമാര്‍ (47) ആണ്  അഞ്ചാലുംമൂട് പോലീസ് പിടിയിലായത്.
 
പതിനാറുകാരിക്കും മാതാവിനുമൊപ്പം സുനില്‍ കുമാറും അഷ്ടമുടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ പല തവണ തന്നെ പീഡിപ്പിച്ചതായി കുട്ടി മാതാവിനോട് പരാതി പറഞ്ഞിരുന്നു. അപ്പോഴെല്ലാം മാതാവ് അവഗണിച്ചിരുന്നു. എന്നാല്‍ ഒരു ദിവസം മാതാവും കാമുകനും കുട്ടിയെ തനിച്ചാക്കി നാടുവിട്ടു.
 
ഇതോടെ കുട്ടി മയ്യനാട്ടുള്ള കുട്ടിയുടെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് പോയി. എന്നാല്‍ അവിടെ സമീപത്തെ യുവാവുമായി പരിചയപ്പെടുകയും അയാളുടെ വീട്ടില്‍ പോവുകയും ചെയ്തു. പരാതി വന്നതോടെ പോലീസ് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ചോദ്യം ചെയ്തു. അപ്പോഴാണ് സുനില്‍ കുമാര്‍പീഡിപ്പിച്ച വിവരം അറിയിച്ചത്.
 
ഇതിനെ തുടര്‍ന്ന് സുനില്‍ കുമാറിനെതിരെ പോക്‌സോ ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. അഞ്ചാലുംമൂട്ട് സി.ഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സുനില്‍ കുമാറിനെയും കുട്ടിയുടെ മാതാവിനെയും കഴിഞ്ഞ ദിവസം  കസ്റ്റഡിയിലെടുത്തു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

അടുത്ത ലേഖനം
Show comments