Publish Date: Thu, 05 Nov 2020 (17:58 IST)
Updated Date: Thu, 05 Nov 2020 (18:01 IST)
കോഴിക്കോട്: ക്രൂരമായ പീഡനത്തിനിരയായ ആറു വയസുള്ള ബാലികയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂലിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. പതിനഞ്ചാം വാര്‍ഡില്‍ പെട്ട മാലൂര്‍മ്മല്‍ പാറ ക്വയറിക്കടുത്ത് താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്.
പാറ ക്വയറില്‍ ജോലി ചെയ്യുന്ന കുട്ടിയുടെ മാതാപിതാക്കള്‍ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. ആ സമയം വീട്ടില്‍ ഈ കുട്ടിയുടെ താഴെയുള്ള മൂന്നര, ഒന്നര വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വടകര റൂറല്‍ എസ് പി ശ്രീനിവാസിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.