Webdunia - Bharat's app for daily news and videos

Install App

ഒരേ സ്‌കൂളിലെ ഏഴു വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതിന് പോക്സോ കേസ്

എ കെ ജെ അയ്യര്‍
വെള്ളി, 4 മാര്‍ച്ച് 2022 (10:10 IST)
കാസർകോട്: കാസർകോട് ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴു വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ആകെ ഏഴു പോക്സോ കേസുകൾ ബേക്കൽ, അമ്പലത്തറ സ്റേഷനുകളിലായാണ് രജിസ്റ്റർ ചെയ്തത്. ഇപ്പോഴാണ് രണ്ട് - മൂന്നു വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം പുറത്തറിയുന്നത്.

അടുത്തിടെ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടികൾ ഇത് വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടു പോലീസിൽ പരാതി നൽകുകയും ചെയ്തു. ആകെ നാല് പേർക്കായാണ് പോലീസ് അന്വേഷണം ആരംഭിച്ചത് എന്നാണു സൂചന.

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട വിദ്യാർഥിനികൾക്ക് പീഡനം നടന്നതായാണ് സംഭവം. ബേക്കലിലെ ഒരു ഹൈസ്‌കൂളിലെ വിദ്യാര്ഥിനികൾക്കാണ് പീഡനം ഉണ്ടായത്. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അയൽക്കാരും അകന്ന ബന്ധത്തിൽ പെറ്റിട്ടവരുമായ ആളുകളാണ് നാല് വര്ഷം മുമ്പ് തങ്ങളെ പീഡിപ്പിച്ചതെന്ന് കുട്ടികൾ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി ബേക്കൽ പോലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments