Publish Date: Tue, 01 Mar 2022 (19:37 IST)
Updated Date: Tue, 01 Mar 2022 (19:40 IST)
ശാസ്‌താംകോട്ട: ശാസ്‌താംകോട്ടയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തൂർ ഭൂതക്കുഴി പാണംപുറം നിവാസി സുന്ദരൻ കല്ലായി ആണ് പിടിയിലായത്.
പ്ലസ് വണ്ണിന് പഠിക്കുന്ന കുട്ടിയുടെ വീട്ടിൽ കയറിയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ശാസ്‌താംകോട്ട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.