Publish Date: Sun, 07 Aug 2022 (10:57 IST)
Updated Date: Sun, 07 Aug 2022 (11:00 IST)
തിരുവനന്തപുരം: സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കോളേജ് വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പെരൂർ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്ത് താമസം വിനീത് എന്ന 25 കാരനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പറവൂർ സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ മാസമാണ് തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ചു ഇയാൾ പീഡിപ്പിച്ചത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം ഇയാൾ വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക് എന്നിവ വഴി പിന്തുടർന്ന് നയത്തിൽ ഇവരെ വലയിലാക്കുകയാണ് ഇയാളുടെ രീതി. ഇയാൾക്കെതിരെ സമാനമായ ചില കേസുകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
തനിക്കു പുതിയൊരു കാർ വാങ്ങുന്നതിനു തനിക്കൊപ്പം വരണമെന്ന് പറഞ്ഞായിരുന്നു ഇയാൾ പെൺകുട്ടിയെ തമ്പാന്നൂരിലേക്ക് വരുത്തിയത്. പിന്നീട് ഒന്ന് ഫ്രഷ് ആകണമെന്ന് പറഞ്ഞു ലോഡ്ജിൽ മുറിയെടുത്ത ശേഷമായിരുന്നു പീഡിപ്പിച്ചത്. എന്നാൽ പെൺകുട്ടി പിന്നീട് സുഹൃത്തുക്കളെ വിവരം അറിയിച്ചതോടെ പരാതി നൽകി. തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.