Publish Date: Thu, 10 Feb 2022 (20:03 IST)
Updated Date: Thu, 10 Feb 2022 (20:04 IST)
തിരുവല്ല : ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പതിനാറു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം കൊരട്ടി കുറുവാമൊഴി ചെഞ്ചേരിൽ വീട്ടിൽ വിഷ്ണു (23) ആണ് അറസ്റ്റിലായത്.
സ്‌കൂളിൽ പോയ പെൺകുട്ടി തിരികെ വരാത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി കോട്ടങ്ങലിൽ പടയണി നടക്കുന്ന സ്ഥലത്തുണ്ടെന്നു കണ്ടു.
തുടർന്ന് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.