Webdunia - Bharat's app for daily news and videos

Install App

ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

എ കെ ജെ അയ്യര്‍
ശനി, 7 നവം‌ബര്‍ 2020 (11:22 IST)
കോഴിക്കോട്: കോഴിക്കോട്ടെ ഉണ്ണിക്കുളത് ആറു വയസുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റിലായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെല്ലിപ്പറമ്പില്‍ രതീഷ് എന്ന കുട്ടാപ്പി ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇയാളെ പോലീസ് അറസ്‌റ് ചെയ്തു സ്റ്റേഷനില്‍ കൊണ്ടുവന്നു. പിന്നീട് പോലീസിനെ വെട്ടിച്ച് പോലീസ് സ്റ്റേഷന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
 
കരിങ്കല്‍ മടയ്ക്ക് സമീപത്ത് ഇവിടത്തെ തന്നെ തൊഴിലാളികളായ കുട്ടിയുടെ മാതാ പിതാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് പ്രതി കുട്ടിയെ ഗുരുതരമായി പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രി കുട്ടിയുടെ പിതാവ് മാതാവ് ജോലി ചെയ്യുന്നിടത്തു നിന്ന് വിളിക്കാന്‍ പോയ അവസരത്തിലാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. രക്തം വാര്‍ന്നു അവശ നിലയില്‍ ആയിരുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു.
 
പീഡനത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ മൊബൈല്‍ ലൊക്കേഷന്‍ വച്ചാണ് പോലീസ് പിടികൂടിയത്. ആദ്യം ഇയാളുടെ വീട്ടില്‍ പോലീസ് പോയപ്പോള്‍ ഇയാളുടെ മാതാവ് പ്രതി വീട്ടിലില്ലായിരുന്നു എന്നാണു പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments