പതിനാലുകാരിയെ പീഡിപ്പിച്ച ശേഷം വീട് പൂട്ടി കടന്ന യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 8 ജൂലൈ 2021 (20:18 IST)
വിതുര : പതിനാലുകാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം വീട് പൂട്ടി കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലോട് കരിമണ്‍കോട് അനീഷ് ഭവനില്‍ അനീഷ് എന്ന 24 കാരനാണ് അറസ്റ്റിലായത്.
 
വാട്ട്‌സാപ്പിലൂടെ വിദ്യാര്‍ത്ഥിനിയെ അനീഷ് പരിചയപ്പെടുകയും കൂടെ വരണമെന്ന് ഭീഷണിപ്പെടുത്തി ചൊവാഴ്ച പുലര്‍ച്ചെ കുട്ടിയെ വീട്ടില്‍ നിന്നും രഹസ്യമായി കൂട്ടിക്കൊണ്ടുപോയി പ്രതി പെരിങ്ങമ്മലയിലുള്ള വീട്ടിലെത്തിച്ച ശേഷം പലതവണ ഉപദ്രവിച്ചു.  പിന്നീട് വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷം കടന്നു കളഞ്ഞു.
 
രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് മനസിലാക്കിയ പോലീസ് വീട്ടില്‍ നിന്നും പൂട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി.
 
ഇതിനിടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതിയെയും പോലീസ് പിടികൂടി. നെടുമങ്ങാട് ഡി.വൈ.എസ്.പി അനില്‍ കുമാര്‍, വിതുര ഇന്‍സ്പെക്ടര്‍ എസ്.ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ, എസ്.സി., എസ്.ടി അട്രോസിറ്റി നിയമം എന്നിവ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എക്സിറ്റ് പോളെല്ലാം കൃത്രിമം, 200ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മമത ബാനർജി

Kerala Assembly Election Result 2026 Live: നെഞ്ചിടിപ്പോടെ മുന്നണികൾ; പെട്ടി പൊട്ടിക്കാൻ മണിക്കൂറുകൾ മാത്രം

അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; ടിക്കറ്റ് വില കുതിച്ചുയരും, പ്രവാസികൾക്ക് കനത്ത തിരിച്ചടി

പേരാവൂരിൽ ചെറിയ പ്രതീക്ഷ, ടീച്ചറല്ലേ എതിർ സ്ഥാനാർഥി; ആത്മവിശ്വാസമില്ലാതെ സണ്ണി ജോസഫ്

ബേപ്പൂരിൽ വിജയം ഉറപ്പ്, 5 കൊല്ലം പ്രവർത്തിച്ചത് എങ്ങനെയെന്ന് അവർക്കറിയാം: വിജയപ്രതീക്ഷയുമായി മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments