Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, ചൊവ്വ, 6 ജൂലൈ 2021 (19:37 IST)
കാസര്‍കോട്: പതിനാലുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ പിടിയിലായവരില്‍ രണ്ട് പേര്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ്.
 
കൊച്ചുമകളുടെ പ്രായം മാത്രമുള്ള കുട്ടിയെ പീഡിപ്പിച്ച നാല് പേരും അറുപതിനടുത്ത് എത്തിയവരാണ്. ഉളിയത്തടുക്ക സ്വദേശി അബ്ബാസ് (60), പട്‌ല  ചെന്നിക്കുഡ്‌ലു സ്വദേശി അബ്ബാസ് (49), പാണലം സ്വദേശി ഉസ്മാന്‍ (59), ഉളിയത്തടുക്ക മുഹമ്മദ് ഹനീഫ് (58) എന്നിവരാണ്. അറസ്റ്റിലായത്.
 
കഴിഞ്ഞ ഇരുപത്താറാം തീയതി കുട്ടിയെ ബലമായി കാറില്‍ കൂട്ടിക്കൊണ്ടുപോയി പണി നടക്കുന്ന വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. ഇതാണ് ആദ്യ പീഡന കേസ്. ഈ കേസില്‍ 60 കാരനായ ഉളിയത്തടുക്ക സ്വദേശി അബ്ബാസ് പിടിയിലായ തോടെയാണ് മറ്റു പ്രതികളും പിടിയിലായത്.
 
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനിതാ പോലീസ് ആകെ അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എല്‍സി പരീക്ഷാ ഫലം ഈമാസം മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കും