Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിന തടവ്

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍

, തിങ്കള്‍, 2 മെയ് 2022 (15:55 IST)
കാസർകോട്: പതിനാലുകാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കോടതി 40 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ബാര അരമങ്ങാനം കെ.സഞ്ജീവ് എന്ന സജിത്തിനെയാണ് (30) കോടതി ശിക്ഷിച്ചത്.

കാസർകോട് അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി എ.വി.ഉണ്ണികൃഷ്ണനാണ് പോക്സോ കേസിലെ പ്രതിയെ ശിക്ഷിച്ചത്. 2016 ഏപ്രിൽ പതിനാലിനാണ് കേസിനാസ്പദമായ സംഭവം. ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് ബന്ധുവിന്റെ കുട്ടിക്ക് സുഖമില്ലെന്നും അവിടെ ഒന്ന് കയറി പോകാമെന്നും പറഞ്ഞു വഞ്ചിച്ചായിരുന്നു ഓട്ടോ ഡ്രൈവറായ സജിത്ത് കുട്ടിയെ പീഡിപ്പിച്ചത്.  

പട്ടികജാതി വിഭാഗത്തിലെ പതിനാലുകാരിയെ വിവാഹ വാഗ്ദാനം നൽകിയാണ് സജിത്ത് പീഡിപ്പിച്ചത്. പിഴയായി രണ്ട് ലക്ഷം രൂപ അടച്ചില്ലെങ്കില് രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുജന്റെ മർദ്ദനമേറ്റു ജ്യേഷ്ഠൻ മരിച്ചു