Webdunia - Bharat's app for daily news and videos

Install App

ബസ് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41 കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 9 ഫെബ്രുവരി 2022 (12:51 IST)
കൊട്ടാരക്കര: ബസ് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാൽപത്തിയൊന്ന് കാരനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ കൊല്ലം - പുനലൂർ ബസിലായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയായ മേലില പാറപ്പാട് മാവേലി വീട്ടിൽ ഒ.ഷിജു ആണ് പോലീസ് പിടിയിലായത്.

കേരളപുരത്തെ ഭർതൃവീട്ടിൽ നിന്ന് കുന്നിക്കോട് ഭാഗത്തെ കുടുംബവീട്ടിലേക്കു വരികയായിരുന്ന യുവതിക്കാണ് പ്രശ്നമുണ്ടായാൽ. എഴുകോൺ ചീരങ്കാവിൽ നിന്ന് ഷിജു ബസിൽ കയറി. യുവതിക്ക് സമീപത്തെ സീറ്റിലിരുന്നു ശല്യപ്പെടുത്താൻ തുടങ്ങി. നെടുവത്തൂരിൽ എത്തിയപ്പോൾ ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയും യാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

ബസ് കൊട്ടാരക്കര സ്റ്റാൻഡിൽ എത്തിയപ്പോൾ പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു. സംഭവത്തിൽ വിഷമിച്ച യുവതിക്ക് ബോധക്കേടുമുണ്ടായി. തുടർന്ന് പ്രഥമ ശുശ്രൂഷ നടത്തി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

അടുത്ത ലേഖനം
Show comments