Publish Date: Sat, 05 Feb 2022 (21:06 IST)
Updated Date: Sat, 05 Feb 2022 (21:08 IST)
തിരുവനന്തപുരം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട വിദ്യാർത്ഥിയായ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെള്ളിമൺ ചെറുമൂട് സുനിൽ ഭവനിൽ ആദർശാണ് പിടിയിലായത്.
രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പോക്സോ നിയമ പ്രകാരമാണ് നേമം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.