Publish Date: Tue, 31 Jan 2023 (19:24 IST)
Updated Date: Tue, 31 Jan 2023 (19:26 IST)
മലപ്പുറം: പന്ത്രണ്ടുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തി നിരയാക്കിയ കേസിലെ പ്രതിയായ 43 കാരന് 32 വർഷം കഠിനതടവ്. നിലമ്പൂർ അമരമ്പലം മേലെ കൂറ്റമ്പാറ വടക്കൻ സമീറിനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.പി.ജോയ് പോക്സോ നിയമ പ്രകാരം ശിക്ഷിച്ചത്.
തടവ് ശിക്ഷ കൂടാതെ 75000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ പതിനേഴു മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പല തവണയായി മൂന്നു മാസക്കാലത്തോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. 2016 ൽ പൂക്കോട്ടുംപാടം പോലീസ് ഇൻസ്‌പെക്ടർ അമ്ര്താരംഗനാണ് പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചത്.