കോഴിക്കോട്: പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേബിള്‍ ടി.വി.ഓപ്പറേറ്റര്‍ പോലീസ് അറസ്‌റ് ചെയ്തു. പനമ്പങ്കണ്ടി സ്വദേശി രാഗേഷ് എന്നയാളെയാണ് പോക്‌സോ കേസില്‍ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനായി തിരിച്ചറിയല്‍ രേഖയുടെ ഫോട്ടോകോപ്പി ആവശ്യപ്പെട്ടാണ് രാത്രിയോടെ കുട്ടിയുടെ വീട്ടില്‍ രാഗേഷ് എത്തിയത്. ഫോട്ടോകോപ്പി എടുക്കാനായി സമീപത്തെ ഓമശേരിയിലേക്ക് പോകാം എന്ന വ്യാജേന കുട്ടിയേയും കൂട്ടി മങ്ങാട്ടേക്കുള്ള റോഡിലൂടെ പോയി കരിമ്പള്ളി കോട്ടയ്ക്കടുത്ത് വച്ച് കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു.
കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊടുവള്ളി സബ് ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.