Publish Date: Tue, 29 Jun 2021 (19:15 IST)
Updated Date: Tue, 29 Jun 2021 (19:17 IST)
കോഴിക്കോട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ നയത്തില്‍ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് സ്വദേശി ദില്‍ഷാദാണ് ആലപ്പുഴ നിന്ന് പോലീസ് പിടിയിലായത്.
പീഡന കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഫോണ്‍ വഴി പരിചയപ്പെട്ട വയനാട് സ്വദേശിയായ കുട്ടിയെ ലോഡ്ജില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന പന്തീരാങ്കാവിലെ വീട്ടില്‍ വച്ചും പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ വച്ചും പീഡിപ്പിച്ചു എന്നാണു കേസ്. പീഡന സംഭവം പരാതി ആയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. പോക്‌സോ ആക്ട് അനുസരിച്ചുള്ള കേസില്‍ ആലപ്പുഴ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ പന്തീരാങ്കാവ് ബൈപ്പാസില്‍ ഉണ്ടായ വാഹന അപകട കേസിലും പിടികിട്ടാതെ മുങ്ങി നടക്കുകയായിരുന്നു. നല്ലളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസിലും പന്നിയങ്കര, മെഡിക്കല്‍ കോളേജ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാ കേസുകളിലും ഇയാള്‍ പ്രതിയാണ്.