Webdunia - Bharat's app for daily news and videos

Install App

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ആൾ പിടിയിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 31 ജനുവരി 2022 (11:12 IST)
കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാമ്പുഴ കാടൻവിളപുറം നാസിം മൻസിലിൽ നാസിം എന്ന 27 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം ഈ വിവരം ഒളിച്ചുവച്ചു യുവതിയുമായി പരിചയത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചിറക്കി ചവറയിലുള്ള ക്ഷേത്രത്തിനടുത്ത് വച്ച് മാലയിട്ട ശേഷം കല്ലുവാതുക്കൽ വാടകവീടെടുത്തു താമസിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. യുവതി ഗർഭിണിയായതോടെ ഇയാൾ യുവതിയെ നിരന്തരം ഉപദ്രവിക്കുകയും ചവിട്ടുകയും ചെയ്തതിനെ തുടർന്ന് രക്തസ്രാവവും ഗർഭ ഛിദ്രവും ഉണ്ടായി.

ഗുരുതരാവസ്ഥയിൽ ആയതിനെ  തുടർന്ന് യുവതിയെ കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയെ തുടർന്നാണ് പാരിപ്പള്ളി ഇൻസ്‌പെക്ടർ അൽജാബിറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂട്ടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments