Publish Date: Fri, 31 Dec 2021 (20:06 IST)
Updated Date: Fri, 31 Dec 2021 (20:09 IST)
പട്ടാമ്പി : കേവലം പത്തുവയസുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ 56 കാരന് അഞ്ചു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുറുവട്ടൂർ സ്വദേശി അബ്ബാസിനെയാണ് പട്ടാമ്പി പോക്സോ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിച്ചത്. ഷൊർണ്ണൂർ നിവാസിയാണ് പെൺകുട്ടി. തടവ് ശിക്ഷയ്‌ക്കൊപ്പം പ്രതി അര ലക്ഷം രൂപ പിഴയായും അടയ്ക്കണം.